പ്ലാ​സ്റ്റി​ക്കി​നെ പ​ടി​ക്ക് പു​റ​ത്താ​ക്കാം; പ​രി​ച​യി​ക്കാം ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍
Thursday, February 27, 2020 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ മി​ഷ​നു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ത​നി​മ-​ബ​ദ​ല്‍ ഉ​ത്പ​ന്ന​മേ​ള ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ പി.​പി. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ മി​ഷ​ന്‍ അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രേ​മ​രാ​ജ​ന്‍, അ​ഭി​രാ​ജ്, ലോ​ഹി​താ​ക്ഷ​ന്‍, ശ്രീ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​വി. ദേ​വ​രാ​ജ​ന്‍ സ്വാ​ഗ​ത​വും കെ.​കെ. രാ​ഘ​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
നി​ത്യ​ജീ​വി​ത​ത്തി​ല്‍ നി​ന്ന് എ​ങ്ങ​നെ പ്ലാ​സ്റ്റി​ക്കി​നെ ഒ​ഴി​വാ​ക്കാ​മെ​ന്നും പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വു​മാ​ണ് മേ​ള​യി​ല്‍ ന​ട​ക്കു​ന്ന​ത്. ബ​ദ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യി​ക്കാ​നും വാ​ങ്ങി​ക്കു​വാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് മേ​ള​യി​ല്‍ എ​ത്തു​ന്ന​ത്.
തു​ണി​കൊ​ണ്ടു​ള്ള സ​ഞ്ചി, ച​വി​ട്ടി, ഓ​ഫീ​സ് ബാ​ഗ്, ഹാ​ൻ​ഡ് ബാ​ഗ്, ക​ട​ലാ​സു​കൊ​ണ്ടു​ള്ള പേ​ന, പെ​ന്‍​സി​ല്‍, സ്ട്രോ, ​ഇ​യ​ര്‍ ബ​ഡ്സ്, മ​രം കൊ​ണ്ടു​ള്ള പേ​ന, ക​ത്തി, ഫോ​ര്‍​ക്ക്, പാ​ള കൊ​ണ്ടു​ള്ള പ്ലേ​റ്റ്, വി​വി​ധ ക​ണ്‍​ടെ​യ്ന​റു​ക​ള്‍, ക​രി​മ്പി​ന്‍ ച​ണ്ടി കൊ​ണ്ടു​ള്ള വി​വി​ധ​ത​രം പാ​ത്ര​ങ്ങ​ള്‍, ബ​ദ​ല്‍ സോ​പ്പ് നി​ര്‍​മാ​ണ കി​റ്റ്, ചൂ​ടാ​റാ​പ്പെ​ട്ടി എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ൽ​പ്പ​ന​യും മേ​ള​യി​ല്‍ ഉ​ണ്ട്. മേ​ള നാ​ളെ സ​മാ​പി​ക്കും.