ഹ​ർ​ത്താ​ൽ: മ​ല​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Monday, February 24, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദ​ളി​ത് സം​യു​ക്ത​സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്വാ​നം​ചെ​യ്ത ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.
ചു​ള്ളി​ക്ക​ര, കൊ​ട്ടോ​ടി, ബ​ളാം​തോ​ട്, പാ​ണ​ത്തൂ​ർ, മാ​ലോം, കൊ​ന്ന​ക്കാ​ട്, ചാ​യ്യോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.
ദേ​ശീ​യ​പാ​ത​യി​ൽ പെ​രി​യ​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ത​ട​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ കു​റ​ച്ചു​നേ​രം നി​ർ​ത്തി​യി​ട്ട ശേ​ഷം വി​ട്ട​യ​ച്ചു.
ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​തി​വു​പോ​ലെ സ​ർ​വീ​സു​ക​ൾ ന​ട​ത്തി. അ​തേ​സ​മ​യം വ​ള​രെ കു​റ​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
ഇ​ത് ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി.