ജ​യി​ൽ വ​കു​പ്പി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ​രി​ഷ്കാ​രം: മു​ഖ്യ​മ​ന്ത്രി
Monday, February 24, 2020 1:09 AM IST
ത​ളി​പ്പ​റ​മ്പ്: ജ​യി​ല്‍ വ​കു​പ്പി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ങ്ങ​ളും പ​രി​ഷ്‌​കാ​ര​ങ്ങ​ളു​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പു​തി​യ ജി​ല്ലാ ജ​യി​ലി​ന് ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ഞ്ഞി​ര​ങ്ങാ​ട്ട് ത​റ​ക്ക​ല്ലി​ട്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ജ​യി​ലി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് ഒ​രു തു​റ​ന്ന ജ​യി​ല്‍ ഉ​ള്‍​പ്പെ​ടെ 11 ജ​യി​ലു​ക​ളാ​ണ് പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ്‌​സിം​ഗ് പറഞ്ഞു. കാ​ഞ്ഞി​ര​ങ്ങാ​ട്ട് പു​തു​താ​യി നി​ർ​മി​ക്കു​ന്ന ജി​ല്ലാ ജ​യി​ലി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി ഋ​ഷി​രാ​ജ് സിം​ഗ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്കു തൊ​ണ്ട​യ്ക്ക് അ​സു​ഖ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ സം​സാ​രി​ക്ക​രു​തെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി​യാ​ണ് ഇ​ക്കാ​ര്യം താ​ൻ അ​റി​യി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.
നെ​ട്ടു​കാ​ല്‍​തേ​രി​ക്കും ചീ​മേ​നി​ക്കും പു​റ​മെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ല്‍ മൂ​ന്നാ​മ​ത്തെ തു​റ​ന്ന ജ​യി​ല്‍ സ്ഥാ​പി​ക്കും. ഇ​ത് കൂ​ടാ​തെ കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ലും വ​യ​നാ​ട്ടി​ലെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലും പു​തി​യ ജി​ല്ലാ ജ​യി​ലു​ക​ള്‍ നി​ര്‍​മി​ക്കും. നാ​ദാ​പു​രം, താ​മ​ര​ശേ​രി, മ​ണ്ണാ​ര്‍​ക്കാ​ട്, എ​രു​മ​പ്പെ​ട്ടി, അ​ടൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ ജ​യി​ലു​ക​ള്‍ നി​ർ​മി​ക്കും. മ​ല​പ്പു​റ​ത്തെ ത​വ​നൂ​രി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ന്ന സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ ഈ ​വ​ര്‍​ഷം ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് അ​റി​യി​ച്ചു.
ജ​യിം​സ്മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ്, ജ​യി​ല്‍ ഡി ​ഐ ജി ​എ​സ്.​സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ല​ത, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ സി. ​ജീ​ജ, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ടി. ​ഷീ​ബ, ഉ​ത്ത​ര​മേ​ഖ​ലാ ജ​യി​ല്‍ ഡി​ഐ​ജി എം.​കെ. വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.