പ​രി​യാ​രം ഔ​ഷ​ധി തോ​ട്ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം
Saturday, February 22, 2020 1:16 AM IST
പ​രി​യാ​രം: ഔ​ഷ​ധി​യു​ടെ പ​രി​യാ​ര​ത്തെ ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് നി​ര​വ​ധി ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ള്ള തോ​ട്ട​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
കാ​റ്റി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചി​ട്ടും തീ​യ​ണ​യ്ക്കാ​നാ​യി​ല്ല. പ​യ്യ​ന്നൂ​രി​ൽ​നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സം​ഘം ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ പ്ര​യ​ത്നി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.
വി​ല​യേ​റി​യ നി​ര​വ​ധി ഔ​ഷ​ധ​ച്ചെ​ടി​ക​ൾ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ തീ​പി​ടി​ത്തം ഔ​ഷ​ധി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ ചെ​റു​മ​ര​ങ്ങ​ളാ​യി വ​ള​ർ​ന്ന നി​ര​വ​ധി ഔ​ഷ​ധ​ച്ചെ​ടി​ക​ളും മ​റ്റും ക​ത്തി​ന​ശി​ച്ചു. നൂ​റേ​ക്ക​ർ വ​രു​ന്ന ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ലെ 40 ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. ഗോ​കു​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. എം. ​പ്രേ​മ​ൻ, പി.​വി. ല​തീ​ഷ് , ഇ.​ടി. സ​ന്തോ​ഷ് കു​മാ​ർ, കെ.​സി. ഗോ​പാ​ല​ൻ, പി.​സി. മാ​ത്യു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
പ​ത്തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​രി​യാ​രം ഔ​ഷ​ധി മാ​നേ​ജ​ർ പ​റ​ഞ്ഞു.
നേ​ര​ത്തെ ഫ​യ​ർ ബെ​ൽ​റ്റ് നി​ർ​മി​ക്കാ​തി​രു​ന്ന​താ​ണ് ഇ​ത്ര വ​ലി​യ​തോ​തി​ൽ തീ ​പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.