പെ​രി​യ​യി​ൽ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ സി​പി​എം ഗൂ​ഢ​ശ്ര​മം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി
Saturday, February 22, 2020 1:13 AM IST
പെ​രി​യ: പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ സി​പി​എം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​ണ് പെ​രി​യ​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​മെ​ന്നു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​രോ​പി​ച്ചു. ശ​ര​ത്‌​ലാ​ൽ, കൃ​പേ​ഷ് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ൽ നാ​ടി​ന്‍റെ സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യും ജാ​ഗ്ര​ത​യു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എ​ന്നാ​ൽ പി.​ ജയ​രാ​ജ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​യ​യി​ലെ​ത്തി​യ​ത് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ആ​ക്ര​മ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും തു​ട​ർ​ന്നു ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ​യും ഫ​ല​മാ​ണ് അ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
പെ​രി​യ ബാ​ങ്കി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​വും കോ​ൺ​ഗ്ര​സ് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി​യ സം​ഭ​വ​വും അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്‌ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.