പൊ​തു​ജ​നാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Friday, February 21, 2020 3:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും അ​തു​മൂ​ലമു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ആ​ര്‍​ദ്രം മി​ഷ​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ർ​വ​ഹി​ക്കും.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​എ.​വി. രാം​ദാ​സ്, ഡോ. ​മ​നോ​ജ്, ഡോ. ​മു​ര​ളീ​ധ​ര നെ​ല്ലൂ​രാ​യ, സ​യ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.