അ​നു​ഭാ​വ​സം​ഗ​മം ന​ട​ത്തി
Friday, February 21, 2020 3:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​നി​മം വേ​ത​നം 18,000 രൂ​പ​യാ​യി നി​ശ്ച​യി​ക്കു​ക ക്ഷേ​മ​നി​ധി നി​ർ​ബ​ന്ധ​മാ​യും ന​ട​പ്പി​ലാ​ക്കു​ക ക​രാ​ർ​തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ക്കു​ക ഗെ​യി​ൽ പൈ​പ്പ്‌​ലൈ​ൻ പ​ദ്ധ​തി മൂ​ല​മു​ണ്ടാ​കു​ന്ന തൊ​ഴി​ൽ​ന​ഷ്ടം പ​രി​ഹ​രി​ക്കു​ക ഇ​എ​സ്ഐ, പി​എ​ഫ് എ​ന്നി​വ സാ​ർ​വ​ത്രി​ക​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഗ്യാ​സ് ഏ​ജ​ൻ​സി തൊ​ഴി​ലാ​ളി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഇ​ന്നു​മു​ത​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു ജി​ല്ലാ ഫ്യു​വ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) കാ​ഞ്ഞ​ങ്ങാ​ട് അ​നു​ഭാ​വ സം​ഗ​മം ന​ട​ത്തി.
സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​സ് മാ​ത്യു, വി. ​സു​മേ​ഷ്, എ​ൽ.​സി. ജോ​യി, കെ. ​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.