തൃ​ക്ക​രി​പ്പൂ​ർ സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം
Thursday, February 20, 2020 1:33 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ് ബി ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 91 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് തൃ​ക്ക​രി​പ്പൂ​രി​ൽ പ​ണി​യു​ന്ന​ത്. കേ​ര​ള ക​ൺ​സ്ട്ര​ക്‌​ഷ​ൻ കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. അം​ഗ​പ​രി​മി​ത-​വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് റാ​മ്പ് സൗ​ക​ര്യ​വു​മൊ​രു​ക്കു​ണ്ട്. ഒ​രു വ​ർ​ഷ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.
ജി​ല്ലാ രജി​സ്ട്രാ​ർ ജോ​ർ​ജ് പീ​റ്റ​ർ, സി. ​ര​വി, എ​ൻ. സു​കു​മാ​ര​ൻ, കെ.​വി. മു​കു​ന്ദ​ൻ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, എം.​വി. സു​കു​മാ​ര​ൻ, എം. ​ഗം​ഗാ​ധ​ര​ൻ, ടി. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി.​വി. ഗോ​പാ​ല​ൻ, ഇ. ​നാ​രാ​യ​ണ​ൻ, വി.​കെ. ഹ​നീ​ഫ ഹാ​ജി, ഇ.​വി. ദാ​മോ​ദ​ര​ൻ, വി.​ടി. ഷാ​ഹു​ൽ ഹ​മീ​ദ്, ജെ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.