ലി​റ്റി​ല്‍ കൈ​റ്റ്സ് ജി​ല്ലാ ക്യാ​മ്പ് സ​മാ​പി​ച്ചു
Monday, February 17, 2020 1:19 AM IST
കാ​സ​ർ​ഗോ​ഡ്: നൂ​ത​ന സാ​ങ്കേ​തി​ക​സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ന്‍, ത്രീ ​ഡി കാ​ര​ക്ട​ര്‍ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ ദ്വി​ദി​ന ലി​റ്റി​ല്‍ കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പ് സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ബ്ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത 793 പേ​രി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 80 പേ​രാ​ണ് ചെ​ര്‍​ക്ക​ള മാ​ര്‍​തോ​മാ ഹൈ​സ്‌​കൂ​ളി​ല്‍ കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കൈ​റ്റ്) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
മൊ​ബൈ​ല്‍ ആ​പ്പ് നി​ര്‍​മാ​ണം, റാ​സ്പ്ബെ​റി പൈ-​ഇ​ല​ക്ട്രോ ബ്രി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍, നെ​റ്റ്‌​വ​ര്‍​ക്കി​ലു​ള്ള ഫാ​ന്‍, ലൈ​റ്റ് എ​ന്നി​വ ശ​ബ്ദ​സി​ഗ്ന​ലു​ക​ളും ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന ഹോം ​ഓ​ട്ടോ​മേ​ഷ​ന്‍ സം​വി​ധാ​നം, ഇ​തി​ലേ​ക്കാ​വ​ശ്യ​മാ​യ ക​ണ​ക്ടി​വി​റ്റി പ്രോ​ഗ്രാ​മു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ല​ഘു അ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ര്‍​മാ​ണം എ​ന്നി​വ​യാ​ണ് പ്രോ​ഗ്രാ​മിം​ഗ് മേ​ഖ​ല​യി​ല്‍ ക്യാ​മ്പി​ലെ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍, ഐ​ഒ​ടി ഉ​പ​ക​ര​ണ​മാ​തൃ​ക എ​ന്നി​വ​യു​ടെ കോ​ഡിം​ഗ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗും പ​രി​ശീ​ലി​പ്പി​ച്ചു.
ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു. ജി​ല്ലാ ക്യാ​മ്പി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള സം​സ്ഥാ​ന ക്യാ​മ്പ് പി​ന്നീ​ട് ന​ട​ക്കു​മെ​ന്ന് കൈ​റ്റ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. രാ​ജേ​ഷ് അ​റി​യി​ച്ചു. മാ​ര്‍​ത്തോ​മ സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ക്ക​റി​യ തോ​മ​സ്, കൈ​റ്റ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ കെ. ​ശ​ങ്ക​ര​ന്‍, റോ​ജി ജോ​സ​ഫ്, അ​ബ്ദു​ള്‍ ജ​മാ​ല്‍, വി.​കെ. വി​ജ​യ​ന്‍, ബാ​ബു, അ​നി​ല്‍​കു​മാ​ര്‍, മ​നോ​ജ് , സു​വ​ര്‍​ണ​ന്‍, പ്ര​വീ​ണ്‍, അ​ഭി​ലാ​ഷ്, പ്രി​യ എ​ന്നി​വ​ര്‍ ക്യാ​മ്പ് ന​യി​ച്ചു.