ന​ഗ​ര​സ​ഭ​യി​ലെ ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Sunday, February 16, 2020 2:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും ചെ​ക്ക് വി​ത​ര​ണ​വും ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 1995 മു​ത​ൽ 2015 വ​രെ വി​വി​ധ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​യ 103 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ന​ഗ​ര​സ​ഭ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​വ​ന നി​ർ​മ്മാ​ണ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മ്മി​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് പോ​വു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ടും​ബ​ശ്രീ മെം​ബ​ർ സെ​ക്ര​ട്ട​റി പി.​വി.​ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.