ക്രി​യേ​റ്റീ​വ് സാം​സ്കാ​രി​ക​വേ​ദി​യു​ടെ ന​ങ്ങ്യാ​ർ​കൂ​ത്ത് ഇ​ന്ന്
Sunday, February 16, 2020 2:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, തി​രു​വ​ന​ന്ത​പു​രം കൂ​ടി​യാ​ട്ട കേ​ന്ദ്രം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്രി​യേ​റ്റീ​വ് കാ​ഞ്ഞ​ങ്ങാ​ട് ക​ലാ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ന​ങ്ങ്യാ​ർ​കൂ​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം ആറിന് മേ​ലാ​ങ്കോ​ട് ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. ക​ലാ​മ​ണ്ഡ​ലം നി​ള​യും സം​ഘ​വു​മാ​ണ് കൂ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ശി​വ​പ്ര​സാ​ദ്, സു​ദ​ർ​ശ​ൻ, സു​ധീ​ഷ്, അ​ശ്വ​തി എ​ന്നി​വ​ർ പ​ക്ക​മേ​ള​മൊ​രു​ക്കും.​പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.