കേ​ര​ള ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ര്‍​ക്കു​മെ​ന്ന് ശി​ല്പ​ശാ​ല
Sunday, February 16, 2020 2:04 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്ക​ര​ണ​ത്തോ​ടെ റി​സ​ര്‍​വ് ബാ​ങ്ക് ഞെ​രി​ച്ച് കൊ​ല്ലു​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പിള്ള പ​റ​ഞ്ഞു. ‌

കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​വും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌‌

ബാ​ങ്കിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ബാ​ങ്കെ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് എ​തി​രാ​യ നി​ല​പാ​ടാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് എ​ല്ലാക്കാല​ത്തും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രി​മി​ത​മാ​യ ബാ​ങ്കിം​ഗ് പ്ര​വ​ര്‍​ത്ത​നം തു​ട​രാ​നു​ള്ള അ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​ക​യും വാ​യ്‌​പേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക വാ​യ്പാ​മേ​ഖ​ല ത​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത ക​ട​ന്നു ക​യ​റ്റ​മാ​ണ് ഇ​പ്പോ​ള്‍ ത​ന്നെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന​ത്.

ഇ​തി​ൽ നി​ന്ന് സ​ഹ​ക​ര​ണ മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു​ത​ര​ത്തി​ലു​മു​ള്ള സ​ഹാ​യം ഉ​ണ്ടാ​കു​ന്നി​ല്ല. ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ച് യു​ഡി​എ​ഫ് സം​ഘ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ദേ​ശീ​യ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​നീ​ല​ക​ണ​ഠ്ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വ​ത്സ​ന്‍ പി​ലി​ക്കോ​ട് ക്ലാ​സെ​ടു​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, അ​ഡ്വ. കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ക​രു​ൺ താ​പ്പ, മാ​മു​നി വി​ജ​യ​ന്‍, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, ഗീ​താ കൃ​ഷ്ണ​ന്‍, ജെ.​സോ​മ​ശേ​ഖ​ര, ഇ.​അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, പി.​കെ. വി​ന​യ​കു​മാ​ര്‍, കെ. ​ശ​ശി, സി. ​വി​നോ​ദ്കു​മാ​ര്‍, പി.​ശോ​ഭ, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, ആ​ര്‍.​ഗം​ഗാ​ധ​ര​ന്‍, കൊ​പ്പ​ല്‍ പ്ര​ഭാ​ക​ര​ന്‍, പി.​വി.​ര​മേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ര്‍ എം. ​അ​സി​നാ​ര്‍ സ്വാ​ഗ​ത​വും കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.