അ​ടു​ക്ക​ള​ക്ക​ണ്ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും
Sunday, February 16, 2020 2:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​ബാ​റി​ന്‍റെ പാ​ദു​വാ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടു​ക്ക​ള​ക്ക​ണ്ടം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഞ്ചാ​മ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​ങ്ങ​ൾ നേ​ടി​യ​ത്. ഇ​ന്ന​ലെ ത​ല​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ലോ​ക​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യ ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​മാ​ണ് എ​ല്ലാ​വ​രെ​യും സ്നേ​ഹ​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് മാ​ർ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ന്ന​ക്കാ​ട്, ചി​റ്റാ​രി​ക്കാ​ൽ, ഭീ​മ​ന​ടി, വ​ര​ക്കാ​ട്, വെ​ള്ള​രി​ക്കു​ണ്ട്, പ​ര​പ്പ, ഒ​ട​യം​ചാ​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.