റോ​ഡ​പ​ക​ടം കു​റ​യ്ക്കാ​ന്‍ വി​ദ്യാ​ന​ഗ​ര്‍ മാ​തൃ​ക
Sunday, February 16, 2020 2:04 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ പാ​ത​യി​ലെ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ വി​ദ്യാ​ന​ഗ​ര്‍ മാ​തൃ​ക​യി​ല്‍ സൗ​ജ​ന്യ ചാ​യ, കാ​പ്പി, കു​ടി​വെ​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി വാ​ഹ​ന​മോ​ടി​ക്കേ​ണ്ടി​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഉ​ണ​ര്‍​വ് പ​ക​രാ​നാ​യി വി​ദ്യാ​ന​ഗ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് എ​തി​ര്‍​വ​ശ​ത്താ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്രിന്‍റിം​ഗ് & പ​ബ്ലി​ഷിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ സൗ​ജ​ന്യ ക​ട്ട​ന്‍​ചാ​യ-​കാ​പ്പി ബൂ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ദേ​ശീ​യ പാ​ത 66, കെ​എ​സ്ടി​പി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശി​ച്ച 15 ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളി​ലാ​ണ് കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​പ​തി​ന​ഞ്ച് ഇ​ട​ങ്ങ​ളി​ലാ​യി 2016-18 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 215 റോ​ഡ് അ​പ​ക​ട​ങ്ങ​ളും 58 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഹി​ദാ​യ​ത്ത് ന​ഗ​ര്‍(​മ​ഞ്ചേ​ശ്വ​രം), ഉ​ദു​മ ല​ളി​ത് റി​സോ​ര്‍​ട്ട്, ഐ​ങ്ങോ​ത്ത്, പൊ​യ്‌​നാ​ച്ചി, പാ​ല​ക്കു​ന്ന്, കു​ഞ്ച​ത്തൂ​ര്‍ മാ​ട, ഉ​പ്പ​ള ഗേ​റ്റ്, പെ​രി​യ ബ​സാ​ര്‍, ചെ​റു​വ​ത്തൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം, തൃ​ക്ക​ണ്ണാ​ട്, ക​രു​വാ​ച്ചേ​രി, മം​ഗ​ല്‍​പാ​ടി, ഹൊ​സ​ങ്ക​ടി വാ​മ​ഞ്ചൂ​ര്‍, ചെ​ര്‍​ക്ക​ള, നീ​ലേ​ശ്വ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഈ ​ബ്ലാ​ക്ക് സ്പോ​ട്ടു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും സാം​സ്‌​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 04994 255833, 9447726900.