മ​ല​യാ​ളി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ം : രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽകി
Sunday, January 26, 2020 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ഡി​സം​ബ​ർ19 ന് ​പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​വും പോ​ലീ​സ് വെ​ടി​വ​യ്പും ന​ട​ന്ന​ദി​വ​സം മം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പേ​രി​ൽ നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ക​ത്ത് ന​ൽ​കി.

സം​ഭ​വ​ദി​വ​സം മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യ​വ​രും ജോ​ലി​ക്ക് പോ​യ​വ​രും ക​ച്ച​വ​ട​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലും ഉ​ണ്ണി​ത്താ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളി​ക​ൾ​ക്ക് തു​ട​ർ​ന്നും നോ​ട്ടീ​സ് അ​യ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി എം​പി​ക്ക് ഉ​റ​പ്പ് ന​ൽ​കി.