സ​ഭാ​ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങു​ന്ന​തു കു​ടും​ബ​ങ്ങ​ളി​ൽനി​ന്ന്: മാ​ർ ഞ​ര​ള​ക്കാ​ട്ട്
Sunday, January 26, 2020 1:23 AM IST
ചെ​റു​പു​ഴ: കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ന്ന​ത സ്ഥാ​ന​മാ​ണു സ​ഭ ന​ൽ​കു​ന്ന​തെ​ന്നും സ​ഭാ ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങു​ന്ന​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്നും കു​ടും​ബ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സ​ഭ ശ​ക്തി​പ്പെ​ടു​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്.

ചെ​റു​പു​ഴ കൃ​പാ​ല​യ​ത്തി​ൽ ന​ട​ന്ന തോ​മാ​പു​രം, ചെ​റു​പു​ഴ, മേ​രി​ഗി​രി ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റു​മാ​രു​ടേ​യും ഇ​ട​വ​കാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടേ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ കൂ​ട്ടാ​യ്‌​മ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​യ്യേ​നി ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി​ൻ, ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്‌​റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, മ​നോ​ജ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.