ക​ളി​യാ​ട്ട മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Saturday, January 25, 2020 1:40 AM IST
രാ​ജ​പു​രം: പാ​ല​ങ്ക​ല്ല് ഗു​ളി​ക​ൻ​കാ​വ് ദേ​വ​സ്ഥാ​നം ക​ളി​യാ​ട്ട മ​ഹോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ബീ​ര​ൻ തെ​യ്യ​വും 12ന് ​ക​രി​ഞ്ചാ​മു​ണ്ഡി തെ​യ്യ​വും അ​ര​ങ്ങി​ലെ​ത്തും. ഒ​ന്നി​ന് അ​ന്ന​ദാ​നം, നാ​ലി​ന് ഗു​ളി​ക​ൻ തെ​യ്യം, ഏ​ഴി​ന് ഗോ​ത്രപെ​രു​മ​ നാ​ട​ൻ ക​ലാ​മേ​ള. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ബീ​ര​ൻ, ക​രിഞ്ചാ​മു​ണ്ഡി, ഗു​ളി​ക​ൻ എ​ന്നീ തെ​യ്യ​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തും. ക​ളി​യാ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ച് 25 വ​ർ​ഷ​മാ​യി കാ​വി​ൽ തെ​യ്യ​ക്കോ​ലം അ​ണി​യു​ന്ന കോ​ല​ധാ​രി കോ​ട്ട​ക്കു​ന്ന് വ​ലി​യ​ചി​ങ്കം, ക​ല​ശ​ക്കാ​ര​ൻ ക​ല്ല​ള​ൻ മു​ണ്ട​മാ​ണി എ​ന്നി​വ​രെ ആ​ദ​രി​ക്കും.

മൗ​ലി​ക ക​ട​മ
പ്ര​ചാ​ര​ണ പ​രി​പാ​ടി

കാ​ഞ്ഞ​ങ്ങാ​ട്: റോ​ട്ട​റി ക്ല​ബും വൈ​റ്റ​ൽ ഫോ​ർ ഇ​ന്ത്യ​യും സ​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന മൗ​ലി​ക ക​ട​മ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ദു​ർ​ഗ സ്കൂ​ളി​ൽ സ​ബ്ജ​ഡ്ജ് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ. ​വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​ജി. സ​ത്യ​നാ​രാ​യ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​വി​നോ​ദ്, സി.​ശ്രീ​ധ​ര​ൻ, വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ, കെ. ​രാ​ജേ​ഷ് ക​മ്മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.