‘അപകടം നിർമാണത്തിലാണ്’
Thursday, January 23, 2020 1:13 AM IST
രാ​ജ​പു​രം: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലെ കോ​ളി​ച്ചാ​ൽ പ​തി​നെ​ട്ടാം​മൈ​ലി​ൽ നി​ന്ന് ചി​റ്റാ​രി​ക്കാ​ൽ വ​രെ​യു​ള്ള റോ​ഡി​ൽ പ​തി​നെ​ട്ടാം​മൈ​ൽ ക​യ​റ്റ​ത്തി​ലെ കൊ​ടും​വ​ള​വ് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്ന് ആ​ശ​ങ്ക. അ​തി​നാ​ൽ ഈ ​വ​ള​വ് മാ​റ്റു​ക​യോ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ക​യ​റ്റ​വും കൊ​ടും​വ​ള​വും ആ​യ​തി​നാ​ൽ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഈ ​റോ​ഡി​ൽ നി​ല​വി​ൽ എ​ടു​ത്തി​രി​ക്കു​ന്ന വ​ള​വി​ൽ നി​ന്ന് ഒ​ന്ന​ര മീ​റ്റ​റോ​ളം താ​ഴ്ത്തി വീ​തി​കൂ​ട്ടി ഡി​വൈ​ഡ​ർ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച് അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ണ​മെ​ന്നു മ​ല​നാ​ട് വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ വ​ള​വു​ക​ൾ പൂ​ർ​ണ​മാ​യും നി​ക​ത്താ​ൻ വീ​ണ്ടും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളോ​ടു സ്ഥ​ലം ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​രും എ​ന്ന് റോ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​റും ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ സെ​ന്‍റി​മോ​ൻ മാ​ത്യു പ​റ​യു​ന്നു.
റോ​ഡ് നി​ർ​മാ​ണ​ത്തി​നു വ​ള​വു​ക​ളി​ൽ 14 മീ​റ്റ​റും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ 12 മീ​റ്റ​റു​മാ​ണു വീ​തി. വീ​തി​കൂ​ട്ടാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യാ​ണു വ്യ​ക്തി​ക​ൾ ന​ൽ​കി​യ​ത്. വ​ള​വി​ൽ വീ​തി​കൂ​ട്ടാ​ൻ സ്ഥ​ലം ആ​വ​ശ്യം വ​ന്നാ​ൽ വീ​ണ്ടും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളെ സ​മീ​പി​ക്കേ​ണ്ടി വ​രും.
തൊ​ട്ട​ടു​ത്താ​യി ആ​രാ​ധ​നാ​ല​യ​വും ഉ​ണ്ട്. പ​രാ​തി പ​രി​ശോ​ധി​ക്കാം എ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.