ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 28ന്
Wednesday, January 22, 2020 1:09 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 28 ന് ​സം​സ്ഥാ​ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർവ​ഹി​ക്കും. സി. ​കൃ​ഷ്ണ​ൻ എം​എ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് ചെ​യ​ർ​മാ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​വാ​ലം വൈ​സ് ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി ഡി.​എ​ൻ. പ്ര​മോ​ദ് ക​ൺ​വീ​ന​റു​മാ​യു​ള​ള സം​ഘാ​ട​ക സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള​ള​ത്. 28 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.