വോ​ട്ട​ര്‍ പ​ട്ടി​ക​ പുതുക്കൽ: ഇതുവരെ 16,019 അപേക്ഷകൾ
Sunday, January 19, 2020 1:41 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ന്‍ നി​രീ​ക്ഷ​ക​നാ​യ ധ​ന​കാ​ര്യ(​ചെ​ല​വ്) സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ള്‍ ജി​ല്ല​യി​ലെ​ത്തി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ അ​ദ്ദേ​ഹം വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു​ചേ​ര്‍​ക്കു​ന്ന​തി​നാ​യി 7690 അ​പേ​ക്ഷ​ക​ളാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത്. തെ​റ്റ് തി​രു​ത്ത​ല്‍, ബൂ​ത്ത് മാ​റ്റം, നീ​ക്കം​ചെ​യ്യ​ല്‍ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​കെ 16,019 അ​പേ​ക്ഷ​ക​ളാ​ണ് ഉ​ള്ള​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഉ​ട​ന്‍ ത​ന്നെ ബൂ​ത്ത്‌ ലെ​വ​ല്‍ ഏ​ജ​ന്‍റു​മാ​രെ നി​യ​മി​ച്ച് വി​വ​രം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റ​ണ​മെ​ന്നു നി​രീ​ക്ഷ​ക​ൻ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ തി​രു​ത്താ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ഷ് കു​മാ​ര്‍ ഷെ​ട്ടി, കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, കെ. ​കു​ഞ്ഞി​രാ​മ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.