അ​ശോ​ക​ന് അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ൽ അ​ഭ​യം
Sunday, January 19, 2020 1:40 AM IST
ചെ​റു​വ​ത്തൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന 88 വ​യ​സ് പി​ന്നി​ട്ട അ​ശോ​ക​ന് അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ൽ അ​ഭ​യം.

അ​ശോ​ക​ന്‍റെ പ​രാ​ധീ​ന​ത​ക​ൾ ക​ണ്ട​റി​ഞ്ഞ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ മ​നോ​ജാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു സ്നേ​ഹാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി​യാ​യ അ​ശോ​ക​നെ ച​ന്തേ​ര പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്പ​ല​ത്ത​റ സ്നേ​ഹാ​ല​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. പ്ര​ദീ​പ​ൻ, സു​രേ​ശ​ൻ കാ​നം, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​നാ​രാ​യ​ണ​ൻ, പോ​ലീ​സ് റൈ​റ്റ​ർ പി. ​ജ​ഗ​ദീ​ശ​ൻ എ​ന്നി​വ​ർ അ​ശോ​ക​നെ യാ​ത്ര​യാ​ക്കാ​നെ​ത്തി.