പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഇ​ന്ന്
Sunday, January 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം.

അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ഇ​തി​നാ​യി ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 8.30 ന് ​ക​യ്യൂ​ര്‍ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

ക​യ്യൂ​ര്‍-​ചീ​മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ​കു​ന്ത​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ. പി. ​ദി​നേ​ശ്കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.