ഒ​രു കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റി​ന് ഒ​രു കി​ലോ അ​രി സ​മ്മാ​നം
Friday, January 17, 2020 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ക​ളി​ൽ നി​ന്ന് ന​ൽ​കു​ന്ന പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ അ​ത​ത് ക​ട​ക​ളി​ൽ തി​രി​ച്ചു ന​ൽ​കി​യാ​ൽ ഒ​രു കി​ലോ അ​രി പ​ക​രം ന​ൽ​കു​ന്ന പ​ദ്ധ​തി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ചു. ഓ​രോ ക​ട​ക​ളു​ടെ​യും ലേ​ബ​ലു​ക​ളു​ള്ള ക​വ​റു​ക​ൾ അ​ത​തു ക​ട​ക​ളി​ൽ ഒ​രു​കി​ലോ കൊ​ടു​ക്ക​ണ​മെ​ന്നു മാ​ത്രം.
പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം കൂ​ടി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഒ​രു കി​ലോ പ്ലാ​സ്റ്റി​ക്കി​ന് ഒ​രു കി​ലോ അ​രി​യാ​ണ് ന​ല്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റി​യ​ല്‍ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു.
വെ​ള്ളി​ക്കോ​ത്തെ വീ​ട്ട​മ്മ സാ​വി​ത്രി ഒ​രു കി​ലോ അ​രി ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ ക​ട​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു. മൂ​ത്ത​ല്‍ നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍.​ ഉ​ണ്ണി​ക്കൃഷ്ണ​ന്‍, കൗ​ണ്‍​സി​ല​ര്‍ കെ.​പി.​വാ​സ​ന്തി, കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റം പ്ര​സി​ഡന്‍റ് ഇ.​വി.​ജ​യ​കൃ​ഷ്ണ​ന്‍, സു​കു​മാ​ര​ന്‍ പൂ​ച്ച​ക്കാ​ട്, സി.​പി. ഫൈ​സ​ല്‍, എ.​വി.​പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.