പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശ​യാ​ത്ര
Thursday, January 16, 2020 1:30 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ളാ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി.
സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​മ്പ​ര​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഗ്രേ​സ്, ജാ​ക്സ​ൺ കോ​ട്ട​യി​ൽ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജോ​യി കി​ഴ​ക്കും​ക​ര, സ​ജി മ​ണ്ണാ​ർ​ക്കുന്നേ​ൽ, ബി​ന്ദു സു​ധാ​ക​ര​ൻ , ആ​ൻ​റ​ണി കു​മ്പു​ങ്ക​ൽ, ആ​ന​ന്ദ് സാ​രം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭീ​മ​ന​ടി: ന​ന്മ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടൗ​ണു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി.
കു​ന്നും​കൈ ടൗ​ണി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് കാ​നാ​ട്ട് സ്വാ​ഗ​ത​വും ബേ​ബി ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ചി​ങ്ങ​നാ​പു​രം മോ​ഹ​ന​ൻ , ജ​നാ​ർ​ദ​ന​ൻ വ​ര​ക്കാ​ട്, ബേ​ബി ത​യ്യി​ൽ, സ്ക​റി​യ ന​ർ​ക്കി​ല​ക്കാ​ട്, സ​ഖ​റി​യാ​സ് മാ​ങ്ങോ​ട്, സാ​ലി, ലൈ​സാ​മ്മ, സി​ൽ​വി, ജോ​ണി ബെ​ഡൂ​ർ, കു​മാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.