ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഉ​പ​രോ​ധി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ മൂ​ലം
Tuesday, December 10, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ളി-​ക​രി​ച്ചേ​രി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ചി​ല സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ച​തു തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു ഡി​പി​സി അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഉ​പ​രോ​ധി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. പ​ദ്ധ​തി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് സ​മ​രം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നേ ഉ​പ​ക​രി​ക്കൂ എ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.