മ​ന്ത്രി ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ല്‍
Saturday, December 7, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ല വി​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ള​ക്ട​റേ​റ്റി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ യോ​ഗ​ത്തി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ബേ​ക്ക​ല്‍ അ​ഗ​സ​റ​ഹോ​ള ജി​യു​പി​എ​സി​ലെ അ​ഗ്രി-​ഹോ​ര്‍​ട്ടി സൊ​സൈ​റ്റി യോ​ഗ​ത്തി​ലും വൈ​കു​ന്നേ​രം ഏ​ഴി​ന് പ​ട​ന്ന​ക്കാ​ട് പൊ​തു​പ​രി​പാ​ടി​യി​ലും മ​ന്ത്രി സം​ബ​ന്ധി​ക്കും. നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ സ്‌​കൂ​ളി​ല്‍ ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ലും രാ​വി​ലെ 11.30ന് ​ക​രി​വേ​ട​കം സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ആ​ന​ക്ക​ല്ല്- പൂ​ക്ക​യം റോ​ഡ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​യം​ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലും മ​ന്ത്രി സം​ബ​ന്ധി​ക്കും.

വൈ​ദ്യു​തി മു​ട​ങ്ങും

കാ​സ​ർ​ഗോ​ഡ്: 110 കെ​വി മൈ​ലാ​ട്ടി വി​ദ്യാ​ന​ഗ​ര്‍ ഫീ​ഡ​റി​ല്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ 110 കെ​വി സ​ബ്സ്റ്റേ​ഷ​നു​ക​ളാ​യ വി​ദ്യാ​ന​ഗ​ര്‍, മു​ളേ​ള​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 33 കെ​വി സ​ബ്സ്റ്റേ​ഷ​നു​ക​ളാ​യ അ​ന​ന്ത​പു​രം, കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍, ബ​ദി​യ​ഡു​ക്ക, പെ​ര്‍​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.