പി​ഞ്ചു​കു​ഞ്ഞി​ന് മ​ർ​ദ​നം: അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു
Friday, December 6, 2019 1:39 AM IST
ചെ​റു​വ​ത്തൂ​ർ: പി​ഞ്ചു​കു​ഞ്ഞി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​ക്കെ​തി​രേ ചൈ​ൽ​ഡ് വെ​ൽ​ഫേ​ർ ക​മ്മി​റ്റി വ​ഴി​യെ​ത്തി​യ പ​രാ​തി​യാ​ണ് കേ​സി​നാ​ധാ​രം. നാ​ല​ര​വ​യ​സു​കാ​രി​യാ​യ അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​നി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ടു​ക​ൾ ക​ണ്ട് അ​ന്വേ​ഷി​ച്ച​വ​രോ​ടാ​ണ് കു​ഞ്ഞ് കാ​ര്യ​ങ്ങ​ൾ തു​റ​ന്നുപ​റ​ഞ്ഞ​ത്. കു​ട്ടി​യു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്തു തി​രു​വ​ക്കോ​ളി​യി​ലെ ശി​ശു​വി​കാ​സ് ഭ​വ​നി​ൽ താ​മ​സി​പ്പി​ച്ച കു​ഞ്ഞി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്ത് ജു​വ​നൈ​ൽ ജ​സ്റ്റീസ് ആ​ക്ട് 75 പ്ര​കാ​രം പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ‌അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.