അ​വി​ടം മ​ൺ​കൂ​ന​യാ​യി​രു​ന്നു; കിളച്ച​പ്പോ​ൾ "പോ​സ്റ്റാ​യി'
Friday, December 6, 2019 1:39 AM IST
ഭീ​മ​ന​ടി: റോ​ഡ് പ​ണി​ക്കാ​യി കി​ള​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് പ​ത്തു വൈ​ദ്യു​ത​ തൂ​ണു​ക​ൾ. ചോ​യ്യം​കോ​ട് മു​ത​ൽ ഭീ​മ​ന​ടി വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗി​നാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​ത ​തൂ​ണു​ക​ൾ ല​ഭി​ച്ച​ത്.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കു​മ്പോ​ഴാ​ണ് വൈ​ദ്യു​ത​തൂ​ണു​ക​ൾ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ത്.
കെ​എ​സ്ഇ​ബി ഭീ​മ​ന​ടി സെ​ക്ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൈ​ദ്യു​ത​തൂ​ണു​ക​ളാ​ണി​ത്. ഇ​ത്ര​യും പൊ​തു​മു​ത​ൽ യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നുക​ഴി​ഞ്ഞു.