ബെ​ള്ളൂ​ര്‍ പി​എ​ച്ച്സി കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ത്തി​ല്ല; ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ക​ര്‍​ഷ​ക​ന്‍
Saturday, November 23, 2019 1:12 AM IST
ബെ​ള്ളൂ​ര്‍: ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ന്നി​ംഗാ​റി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ന്‍റെ
പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചു വ​ര്‍​ഷം മൂ​ന്നു പി​ന്നി​ട്ടി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഒ​റ്റ​യാ​ള്‍ സ​മ​ര​വു​മാ​യി ക​ർ​ഷ​ക​ൻ. ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ല്‍ ക​ര്‍​ഷ​ക​നും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ രാ​ജ​ഗോ​പാ​ല കൈ​പ്പം​ഗ​ല​യാ​ണ് ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പി​എ​ച്ച്സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2015 മേ​യ് 25ന് ​ന​ബാ​ര്‍​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഒ​രു കോ​ടി 23 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഏ​ഴ് മാ​സം മു​ന്‍​പ് കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് പ​ണം നീ​ക്കി​വ​യ്ക്കാ​ത്ത​ത് മൂ​ലം വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് ന​ട​ന്നി​ല്ല.
സം​ഭ​വം മ​ന​സി​ലാ​ക്കി​യ രാ​ജ​ഗോ​പാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും അ​നു​മ​തി​യോ​ടെ കെ​ട്ടി​ടം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ധ​ന​സ​ഹാ​യ​മാ​യി പ​ണം സ്വ​രൂ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ സി​പി​എം അം​ഗ​മാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും രാ​ജ​ഗോ​പാ​ലി​നേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​പ്പി​ച്ച​താ​യും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​നം വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് പി​രി​വ് പാ​ടി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ വാ​ങ്ങി​യ തു​ക ന​ല്‍​കി​യ വ്യ​ക്തി​ക​ള്‍​ക്ക് ത​ന്നെ തി​രി​കെ​ന​ല്‍​കു​ക​യും ചെ​യ്തു.
ഇ​തോ​ടെ പു​തി​യ കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി. സ​ര്‍​ക്കാ​ര്‍ പി​എ​ച്ച്സി​യെ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ത്ത​തു കൊ​ണ്ട് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.
അ​നു​ദി​നം മാ​റാ​രോ​ഗ​ങ്ങ​ള്‍ കൊ​ണ്ടു ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ള്‍​ക്കും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ രോ​ഗി​ക​ള്‍​ക്കും സ​ഹാ​യ​ക​മാ​വു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് രാ​ജ​ഗോ​പാ​ല പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ടം 26ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ത പ​റ​ഞ്ഞു.