വൈ​ദ്യു​ത​ലൈ​നി​ല്‍ പ​ട​ര്‍​ന്നുകി​ട​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​ ഉ​യ​ര്‍​ത്തു​ന്നു
Saturday, November 23, 2019 1:12 AM IST
പെ​ര്‍​ള: വൈ​ദ്യു​തലൈ​നി​ല്‍ പ​ട​ര്‍​ന്നു കി​ട​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. പെ​ര്‍​ള-​സ്വ​ര്‍​ഗ പാ​ത​യോ​ര​ത്തെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്ഥ​ല​ത്തെ റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പ​യ​ര്‍ വ​ള്ളി​ക​ളാ​ണ് വൈ​ദ്യു​ത​തൂ​ണി​ലും മ​റ്റും നി​റ​ഞ്ഞ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യു​ള്ള​ത്.
പെ​ര്‍​ള കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ വൈ​ദ്യു​ത​തൂ​ണി​ലെ എ​ച്ച്ടി ലൈ​നി​ന് മു​ക​ളി​ലാണ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി താ​ഴെ ഭാ​ഗ​ത്തു​നി​ന്ന് പ​ച്ച കാ​ട്ടു​വ​ള്ളി പ​ട​ര്‍​ന്നി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ല്‍ ഏ​ത് സ​മ​യ​വും അ​പ​ക​ടം സം​ഭ​വി​ക്കാം. സ്കൂ​ള്‍ കു​ട്ടി​ക​ളും ക​ര്‍​ഷ​ക​രു​മ​ട​ങ്ങു​ന്ന നി​ര​വ​ധി കാ​ൽ‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
വൈ​ദ്യു​തലൈ​നി​ല്‍ ത​ട്ടി നി​ല്‍​ക്കു​ന്ന കാ​ട്ടു​വ​ള്ളി നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് പ​ല​ത​വ​ണ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​നെ​ക്കാ​ള്‍ മു​മ്പ് വൈ​ദ്യു​തലൈ​നി​ല്‍ ത​ട്ടി​നി​ല്‍​ക്കു​ന്ന കാ​ട്ടു​വ​ള്ളി​ക​ൾ നീ​ക്കം​ചെ​യ്തു വ​രാ​നി​രി​ക്കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.