നെ​ല്ലി​പ്പാ​റ ഹോ​ളിഫാ​മി​ലി എ​ൽ​പി സ്കൂ​ളി​ൽ ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി
Friday, November 22, 2019 1:28 AM IST
ആ​ല​ക്കോ​ട്: നെ​ല്ലി​പ്പാ​റ ഹോ​ളി ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ നെ​ല്ലി​പ്പാ​റ​യി​ൽ ഞാ​റു​ന​ടീ​ൽ ഉ​ത്സ​വം ന​ട​ത്തി. സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ വ​യ​ലി​ൽ ക​ണ്ണൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​പി. ജ​യ​രാ​ജ് ഞാ​റു​ന​ടീ​ൽ ഉ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ടു​ന്ന ആ​യി​ര​ത്തോ​ളം പ​ച്ച​ക്ക​റി തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. കീ​ട​രോ​ഗ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​കെ.​പി. മ​ഞ്ജു, മാ​നേ​ജ​ർ ഫാ. ​മാ​ത്യു ആ​ല​ങ്കോ​ട്ട്, ഫാ. ​അ​ല​ക്സ് ആ​ഞ്ഞി​ലി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വെ​ട്ടു​വ​ഴി​യി​ൽ, മു​ഖ്യാ​ധ്യാ​പി​ക പി.​എം. കു​സു​മം, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ജോ​സ​ഫ്, ബി​ജി മു​തു​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.