16 ​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വ്
Thursday, November 21, 2019 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: 16കാ​രി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ പ്ര​തി​യെ 13 വ​ര്‍​ഷം ത​ട​വി​നും 20000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
ക​ണ്ണൂ​ര്‍ കാ​ക്കേ​ഞ്ചാ​ലി​ലെ പി. ​സു​രേ​ഷ്ബാ​ബു (35) വി​നെ​യാ​ണ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ച​ത്. രാ​ജ​പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ 2017 ന​വം​ബ​ര്‍ മു​ത​ല്‍ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ സ്‌​പെ​ഷ​ല്‍ മൊ​ബൈ​ല്‍ സ്‌​ക്വാ​ഡ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെയാ​ണ് പ്ര​തി വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രേ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കൂ​ടി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.