കാ​സ​ര്‍​ഗോ​ട്ടെ ക​ട​ക​ളി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച
Thursday, November 21, 2019 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച. എം​ജി റോ​ഡി​ലെ മൂ​ന്ന് ക​ട​ക​ളി​ലാ​ണ് ചൊ​വാ​ഴ്ച രാ​ത്രി ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
മീ​പ്പു​ഗി​രി​യി​ലെ സു​രേ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വാ​ഗ​തേ​ഷ് എ​ന്‍റർ​പ്രൈ​സ​സി​ല്‍ ഓ​ടി​ള​ക്കി അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ മേ​ശവ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 9,500 രൂ​പ കൊ​ണ്ടു​പോ​യി.
തൊ​ട്ട​ടു​ത്തു​ള്ള ഉ​ദ​യ​കു​മാ​റി​ന്‍റെ പ്ലാ​സ്റ്റി​ക് ക​ട​യി​ലും ര​വി​യു​ടെ ക​ന​റാ ത്രെ​ഡ്‌​സി​ലും ഓ​ടി​ള​ക്കി അ​ക​ത്തുപ്ര​വേ​ശി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ക​ഴി​ഞ്ഞ​ദി​വ​സം താ​യ​ല​ങ്ങാ​ടി​യി​ലെ ക​ട​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ന്നി​രു​ന്നു. മോ​ഷ​ണം പെ​രു​കു​ന്ന​ത് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.