കലാപൂരത്തിനൊരുങ്ങി കാസർഗോഡ്
Thursday, November 21, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സംസ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വേ​ദി​ക​ളും പ്രോ​ഗ്രാം ചാ​ർ​ട്ടും ഔദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന 28 വേ​ദി​ക​ള്‍​ക്കും കാ​സ​ർ​ഗോ​ഡി​ന്‍റെ സാം​സ്‌​കാ​രി​ക നാ​യ​ക​ന്‍​മാ​രു​ടെ പേ​ര്. മു​ഖ്യ​വേ​ദി​ക്ക് മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ പേ​ര് ന​ല്‍​കി. മ​ഹാ​ക​വി കു​ട്ട​മ​ത്തും, രാ​ഷ്ട്ര​ക​വി ഗോ​വി​ന്ദ​പൈ​യും ടി. ​ഉ​ബൈ​ദും അ​ങ്ങ​നെ കാ​സ​ര്‍​ഗോ​ഡി​ന്‍റെ സാം​സ്‌​കാ​രി​ക ഭൂ​പ​ട​ത്തി​ല്‍ ഇ​ടംപി​ടി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ന​ഗ​രി​യി​ല്‍ മു​ഴ​ങ്ങിക്കേ​ള്‍​ക്കും.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 28 വേ​ദി​ക​ളി​ലാ​യാ​ണ് നാ​ലു ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​തി​ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു വേ​ദി​ക​ൾ വീ​ത​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൊ​ത്തം 239 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ സം​സ്കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ​യി​ൽ 19 വീ​തം ഇ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 105 ഇ​ന​ങ്ങ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 96 ഇ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 10,000 പ്ര​തി​ഭ​ക​ൾ മ​ത്സ​രരം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ൻ​കാ​ല​ങ്ങ​ളെ​പ്പോ​ലെ അ​പ്പീ​ലു​ക​ൾ ഉ​ണ്ടാ​യാ​ൽ 3000 പേ​ർ അ​ധി​ക​മു​ണ്ടാ​കും.
വി​ധി നി​ർ​ണ​യ​ത്തി​ന് 1000 പേ​രു​ടെ ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് ഉ​ള്ള​ത്. ക​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന 28ന് 74 ​ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും.​ര​ണ്ടാം ദി​വ​സം 77, മൂ​ന്നാം നാ​ൾ 74, സ​മാ​പ​ന ദി​വ​സ​മാ​യ ഡി​സം​ബ​ർ ഒ​ന്നി​ന് 14 ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രം ന​ട​ക്കു​ക. അ​ന്നേദി​വ​സം 11 വേ​ദി​ക​ളി​ൽ മാ​ത്ര​മേ മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.
സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ൻ സം​സ്ഥാ​ന​ത്തെ അ​വ​സാ​ന ക​ലാ​തി​ല​കം പ​ട്ടം നേ​ടി​യ ശ്രു​തി ബി. ​ച​ന്ദ്ര​ന് പ്രോ​ഗ്രാം ചാ​ർ​ട്ട് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, ഡി​ഡി​ഇ കെ.​വി. പു​ഷ്പ, കെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, എം.​പി. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ കെ. ​രാ​ഘ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ‌് തു​റ​ന്നു
കാ​ഞ്ഞ​ങ്ങാ​ട‌്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ‌് ആ​ലാ​മി​പ്പ​ള്ളി ബ​സ‌്സ‌്റ്റാ​ൻ​ഡ‌് പ​രി​സ​ര​ത്തെ മീ​ത്ത​ൽ ഭാ​സ‌്ക​ർ ആ​ർ​ക്കേ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
താ​ഴെ​യും മു​ക​ളി​ലു​മാ​യി 2000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഓ​ഫീ​സ് തു​റ​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക‌് പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ‌്കു​ഞ്ഞി ചാ​യി​ന്‍റ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, സ‌്റ്റാ​ൻ​ഡിം​ഗ‌് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​ഹ​മൂ​ദ് മു​റി​യ​നാ​വി, മു​ഹ​മ്മ​ദ‌് റാ​ഫി, ഡി​ഇ​ഒ സ​ര​സ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​ഡി​ഇ കെ.​വി. പു​ഷ‌്പ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.