സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ അ​ഞ്ച് സ്കൂ​ളു​ക​ൾ ഞെ​ട്ടി​ച്ചു
Wednesday, November 20, 2019 1:58 AM IST
റെ​നീ​ഷ് മാ​ത്യു

മാ​ങ്ങാ​ട്ടു​പ​റ​ന്പ്: ഒ​രു കാ​ല​യ​ള​വി​ൽ കോ​രു​ത്തോ​ട്, കോ​ത​മം​ഗ​ലം സ്കൂ​ളു​ക​ളു​ടെ കു​ത്ത​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്‌​സ​വം. എ​ന്നാ​ൽ 63 ാമ​ത് കാ​യി​കോ​ത്സ​വ​ത്തി​ന് ക​ണ്ണൂ​ർ മാ​ങ്ങാ​ട്ടു​പ​റ​ന്പി​ൽ തി​ര​ശീ​ല വീ​ണ​പ്പോ​ൾ കാ​യി​ക കു​തി​പ്പി​ൽ ക​രു​ത്ത് കാ​ട്ടി​യ​ത് നി​ര​വ​ധി സ്കൂ​ളു​ക​ളാ​യി​രു​ന്നു. പ​ല സ്കൂ​ളു​ക​ളും കാ​യി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ങ്ങ​ൾ മാ​ത്രം.

എ​ടു​ത്തു​പ​റ‍​യാ​ൻ വ​ലി​യ നേ​ട്ട​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പ​ല സ്കൂ​ളു​ക​ളും ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ​ത്. എ​ന്നാ​ൽ, മാ​ങ്ങാ​ട്ടു​പ​റ​ന്പി​ലെ സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ൽ ഇ​വ​ർ ന​ട​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളാ​യി​രു​ന്നു.

പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന്‍റേ​താ​ണ്.മൂ​ന്ന് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും പ​ത്ത് വെ​ങ്ക​ല​വും അ​ട​ക്കം 16 മെ​ഡ​ലു​ക​ൾ നേ​ടി കാ​യി​ക മേ​ള​യി​ൽ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്‌​എ​സ് ആ​ണ് ചാ​ന്പ്യ​ന്മാ​ർ. 17 പോ​യി​ന്‍റാ​ണ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ടി​പ്പാ​റ നേ​ടി​യ​ത്. ആ​കെ മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു.

കാ​യി​കോ​ത്‌​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ധി​കം ആ​യി​ല്ലെ​ങ്കി​ലും ഇ​ത്ത​വ​ണ എ​ൻ​എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ഞെ​ട്ടി​ച്ചു. നാ​ല് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി 28 പോ​യി​ന്‍റ് നേ​ടി അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

സ്വ​ർ​ണം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച് മ​ത്‌​സ​രി​ക്കാ​ൻ എ​ത്തി​യ​താ​ണ് ഗ​വ. എ​ച്ച്എ​സ് മ​ണീ​ടി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ചാ​ൾ​സ് ഇ​ട​പ്പാ​ട്ടും ഏ​ഴു കു​ട്ടി​ക​ളും. ഒ​ടു​വി​ൽ നാ​ല് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും നേ​ടി​യാ​ണ് ഇ​വ​ർ ക​ണ്ണൂ​രി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്.

ക​ണ്ണൂ​രി​ന് സ്വ​ർ​ണ​ത്തി​ള​ക്കം ന​ൽ​കാ​ൻ സി​എ​ച്ച്എം എ​ച്ച്എ​സ്എ​സ് എ​ള​യാ​വൂ​രു​ണ്ട്. മൂ​ന്ന് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി 22 പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​മാ​ണ് എ​ള​യാ​വൂ​രി​ന്. ക​ഴി​ഞ്ഞ വ​ർ​ഷം 18 പോ​യി​ന്‍റാ​ണ് നേ​ടി​യ​ത്.