ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം : കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​ത​ല പ്ര​ചാ​ര​ണ​ജാ​ഥ ഇ​ന്നു സ​മാ​പി​ക്കും
Sunday, November 17, 2019 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ഹ​ന​ജാ​ഥ​യ്ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചോ​യ്യ​ങ്കോ​ടു​നി​ന്ന് ആ​രം​ഭി​ച്ച ജാ​ഥ കാ​ലി​ച്ചാ​ന​ടു​ക്കം, എ​ണ്ണ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം രാ​ത്രി ഏ​ഴി​ന് ഇ​രി​യ​യി​ൽ സ​മാ​പി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ സി​ജോ അ​ന്പാ​ട്ട്, ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ട​ന്ന​ക്കാ​ട്, ചെ​റു​വ​ത്തൂ​ർ നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ ബ​ദി​യ​ഡു​ക്ക (5.00), മു​ള്ളേ​രി​യ ( 6.00 ) എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴി​ന് പെ​രി​യ​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.