ഗി​റ്റാ​റി​ല്‍ അ​മ​ലി​ന് ഹാ​ട്രി​ക് നേ​ട്ടം
Friday, November 15, 2019 1:58 AM IST
ഇ​രി​യ​ണ്ണി: എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ആ​ദ്യ​മാ​യി വേ​ദി​യി​ല്‍ ക​യ​റി​യ​തു​തൊ​ട്ട് ഗി​റ്റാ​റി​ലെ ഒ​ന്നാം സ്ഥാ​നം കൈ​വി​ട്ടു ക​ള​യാ​തെ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​മ​ല്‍ ന​ഹാ​ന്‍.
തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം വ​ര്‍​ഷ​മാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ അ​മ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും ആ ​നേ​ട്ടം ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ലെ അ​ബ്ദു​ല്‍ മു​നീ​റി​ന്‍റെയും നൂ​ര്‍​ജ ബീ​വി​യു​ടെ​യും മ​ക​നാ​യ ഈ ​പ​ത്താം​ ക്ലാ​സു​കാ​ര​ന്‍.