റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​തി​നി​ടെ ടെ​റ​സി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
Thursday, November 14, 2019 10:59 PM IST
പ​ന​ത്ത​ടി: റ​ബ​ർ ഷീ​റ്റ് ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. പ​ന​ത്ത​ടി പ​ണ​ക്ക​യം തോ​ക്കാ​നം വീ​ട്ടി​ൽ ടി.​വി.​കു​മാ​ര​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ബ​ള​ാന്തോ​ട് ഗ​വ.​സ്കൂ​ൾ പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: ബാ​ലാ​മ​ണി. മ​ക്ക​ൾ: മ​നു​രാ​ജ് , മ​നീ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗം​ഗാ​ധ​ര​ൻ, ല​ക്ഷ്മി, ഓ​മ​ന, ര​മ​ണി, രാ​ഗി​ണി, പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി.