എന്നു കാണാൻ പറ്റും കാണിയൂർ പാത
Thursday, November 14, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി സ​ർ​വേ​ക​ളും ആ​ലോ​ച​നാ​യോ​ഗ​ങ്ങ​ളും ന​ട​ന്നു​വ​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പ്പാ​ത സ​ഫ​ല​മാ​കു​മോ? ഇ​രു സം​സ്ഥാ​ന​ങ്ങി​ലും മാ​റി​മാ​റി വ​രു​ന്ന രാ​ഷ്ട്രീ​യ ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ൾ വേ​ണ്ട​ത്ര താ​ത്പ​ര്യം എ​ടു​ക്കാ​ത്ത​തു​കൊ​ണ്ടു പാ​ത പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്നു​ണ്ട്.
കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ അ​ലം​ഭാ​വം പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​വു​ക​യാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തും നി​ർ​മാ​ണ​ത്തു​ക പ​ങ്കി​ടു​ന്ന​തു​മാ​യ സ​മ്മ​ത​പ​ത്രം റ​യി​ൽ​വേ​യ്ക്ക് ന​ൽ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തുസം​ബ​ന്ധി​ച്ചു ദ​ക്ഷി​ണ റെ​യി​ൽ​വേ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നു ക​ത്തു​ന​ൽ​കി​യ​ത് അ​ടു​ത്ത​യി​ടെ​യാ​ണ്.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് പാ​ണ​ത്തൂ​ർ വ​രെ 41 കി​ലോ​മീ​റ്റ​ർ പാ​ത​യ്ക്കു​ള്ള ഭൂ​മി​ ഏ​റ്റെ​ടു​ക്കു​ന്ന​തും മ​റ്റു​മാ​യി തു​ല്യ​പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​മെ​ന്നു കേ​ര​ള സ​ർ​ക്കാ​ർ റെ​യി​ൽ​വേ​യ്ക്ക് സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ട് ഒരുവ​ർ​ഷം പി​ന്നി​ട്ടു. എ​ന്നാ​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സ​മാ​ന​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​നി കാ​ത്തി​രി​ക്കാ​നാ​കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നു അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. പാ​ണ​ത്തൂ​ർ അ​തി​ർ​ത്തി​യി​ൽ നി​ന്ന് കാ​ണി​യൂ​രി​ലേ​ക്ക് 50 കി​ലോ​മീ​റ്റ​റാ​ണ് പാ​ത നി​ർ​മി​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം പാ​ത​യു​ടെ ഗു​ണ​ഭോ​ക്താ​വാ​യ കേ​ര​ള സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ ച​ർ​ച്ച​യോ സ​മ്മ​ർ​ദ​മോ ഉ​ണ്ടാ​കാ​ത്ത​തും ക​ർ​ണാ​ട​ക​യു​ടെ നി​സ​ഹ​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​താ​യി പാ​ത​യു​ടെ ആ​വ​ശ്യ​ക​ത​യും സാ​ധ്യ​ത​യും ക​ണ്ടെ​ത്തി​യ സി​വി​ൽ എ​ൻ​ജി​നി​യ​ർ ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.
2015 മാ​ർ​ച്ച് 31നാ​ണ് പാ​ത​യു​ടെ സാ​ധ്യ​താ-സാ​മ്പ​ത്തി​ക സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​സ്തു​ത പാ​ത നി​ല​വി​ൽ​വ​ന്നാ​ൽ കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ബം​ഗ്ലൂ​രു​വി​ലേ​ക്ക് ആ​റു മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ത്തി​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വ്യാ​വ​സാ​യി​ക-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു​ക​യ​റ്റം ഉ​ണ്ടാ​ക്കാ​മെ​ന്നും ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്നു. പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ സ്ഥ​ലം എം​പി താ​ത്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.