യവനിക ഉയർന്നു ; ആ​ദ്യ​ദി​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് മു​ന്‍​തൂ​ക്കം
Thursday, November 14, 2019 1:27 AM IST
ഇ​രി​യ​ണ്ണി: കാ​സ​ര്‍​ഗോ​ഡ് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്‌​റ്റേ​ജ് ഇ​ന​ങ്ങ​ളു​ടെ ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യ്ക്ക് മു​ന്‍​തൂ​ക്കം. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് 160 പോ​യി​ന്‍റും ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ബേ​ക്ക​ല്‍ ഉ​പ​ജി​ല്ല​യ്ക്ക് 158 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഹൊ​സ്ദു​ര്‍​ഗി​ന് 152 പോ​യി​ന്‍റു​മാ​ണ് ഉ​ള്ള​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് 196 പോ​യി​ന്‍റും ചെ​റു​വ​ത്തൂ​ര്‍ 190 പോ​യി​ന്‍റും ഹൊ​സ്ദു​ര്‍​ഗ് 185 പോ​യി​ന്‍റും നേ​ടി നി​ല്‍​ക്കു​ന്നു. യു​പി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് (66), ബേ​ക്ക​ല്‍ (58), ചെ​റു​വ​ത്തൂ​ര്‍ (54) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ​ദി​ന​ത്തി​ലെ പോ​യി​ന്‍റ് നി​ല.