കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Wednesday, November 13, 2019 11:09 PM IST
ബ​ദി​യ​ഡു​ക്ക: ഇ​ന്നോ​വ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ബേ​ഡ​ഗം സ്വ​ദേ​ശി​യും ബ​ദി​യ​ഡു​ക്ക മു​ക​ളി​ലെ ബ​സാ​റി​ലെ വാ​ട​ക ക്വാ​ർട്ടേ​ഴ്സി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ബാ​ബു (58) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ഷീ​ല​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സു​ള്ള്യ മു​ര്‍​ഡൂ​രി​ല്‍ എ​തി​രെ വ​ന്ന കാ​റു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​വീ​ണ ബാ​ബു സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷീ​ല​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ക്ക​ള്‍: ഹ​രി​കൃ​ഷ്ണ​ന്‍ (ഇ​രി​യ​ണ്ണി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി, ന​വ​ജീ​വ​ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍, ബ​ദി​യ​ടു​ക്ക).