സ്വ​യം​തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Wednesday, November 13, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ സ്വ​യം​തൊ​ഴി​ല്‍​ മേ​ഖ​ല​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും (പു​രു​ഷ​ന്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ) പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. "അ​റൈ​സ്' എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ത​ത് സി​ഡി​എ​സ് ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ചു.
പ്ലം​ബിം​ഗ്, ഇ​ല​ക്ട്രോ​ണി​ക് റി​പ്പ​യ​റിം​ഗ് , ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍ എ​ന്നീ മേ​ഖ​ല​യി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. 30 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​നം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​ത​ത് കു​ടും​ബ​ശ്രീ സി​ഡി​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ശീ​ല​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം.