പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Wednesday, November 13, 2019 1:34 AM IST
ചി​റ്റാ​രി​ക്കാ​ൽ: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ദേ​ശീ​യ അ​വാ​ർ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വും കെ​എ​എ​സ്എ​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ല​ഭി​ച്ചു.
6500 ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം എ​ൻ​ക്യു​എ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ചി​റ്റാ​രി​ക്കാ​ൽ എ​ഫ്എ​ച്ച്സി​ക്കു ല​ഭി​ച്ച​ത്. ആ ​ഗു​ണ​നി​ല​വാ​രം ഈ ​വ​ർ​ഷ​വും നി​ല​നി​ർ​ത്തി​യ​തി​നു​ള്ള അം​ഗീ​കാ​ര​മാ​യ ര​ണ്ടു​ല​ക്ഷം രൂ​പ​യും കെ​എ​എ​സ്എ​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഈ ​വ​ർ​ഷ​വും ല​ഭി​ച്ചു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ ആ​രോ​ഗ്യ​കേ​ര​ളം പു​ര​സ്കാ​ര​വും കാ​യ​ക​ൽ​പ്പം അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യി​ൽ നി​ന്ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം, ​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​മ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.