400 മീ​റ്റ​റു​കാ​രെ കാ​ണാ​ൻ ദേ​ശീ​യ പ​രി​ശീ​ല​ക​നെ​ത്തി
Wednesday, November 13, 2019 1:34 AM IST
പി​ലി​ക്കോ​ട്: മൂ​ന്നു പ​തി​റ്റാ​ണ്ടി​നു‌ മു​മ്പ് മി​ക​ച്ച ഫോ​മി​ൽ 400 മീ​റ്റ​ർ ഫി​നി​ഷ് ചെ​യ്‌​ത മൈ​താ​ന​ത്തി​ൽ പു​തു​ത​ല​മു​റ​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ മി​ന്നും​പ്ര​ക​ട​നം കാ​ണാ​ൻ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ൻ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ൻ പുളിങ്ങോം സ്വ​ദേ​ശി എ​ൻ.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി കാ​ലി​ക്ക​ട​വി​ലെ​ത്തി. പൂ​നെ ആ​ർ​മി സ്പോ​ർ​ട്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ ഇ​ദ്ദേ​ഹം ആ​ർ​മി​യി​ൽ സു​ബേ​ദാ​ർ മേ​ജ​റാ​ണ്. 2012 മു​ത​ൽ 2015 വ​രെ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ടീം ​പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.
പ​രി​ശീ​ല​ക പ​ദ​വി​യി​ലി​രി​ക്കെ 2007ൽ ​ഹൈ​ദ​രാ​ബാ​ദി​ലും 2011 ൽ ​ബ്ര​സീ​ലി​ലും 2015 ൽ ​ദ​ക്ഷി​ണ കൊ​റി​യ​യി​ലും ലോ​ക മി​ലി​ട്ട​റി ഗെ​യിം​സി​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ചൈ​ന​യി​ൽ ന​ട​ന്ന മേ​ള​യി​ലും പ​രി​ശീ​ല​ക​നാ​യി​രു​ന്നു.
ഇ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ച​വ​രി​ൽ നാ​ല് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​മു​ണ്ട്. 800, 1500 മീ​റ്റ​റു​ക​ളി​ൽ ജി​ൽ​സ​ൺ ജോ​ൺ, 400 മീ​റ്റ​റി​ൽ ആ​രോ​ഗ്യ രാ​ജീ​വ്, മു​ഹ​മ്മ​ദ് അ​ന​സ്, എം.​ആ​ർ. പൂ​വ​മ്മ എ​ന്നി​വ​രാ​ണ് ആ ​നാ​ലു​പേ​ർ.