കണ്ണൂരിലേക്ക് ഇതാ കാസർഗോഡിന്‍റെ കരുത്ത്
Wednesday, November 13, 2019 1:34 AM IST
കാ​ലി​ക്ക​ട​വ്: ക​ണ്ണൂ​രി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്കു​ള്ള ക​രു​ത്ത് ഇ​ന്ന് കാ​ലി​ക്ക​ട​വി​ൽ ത​യാ​റാ​യി. പ​ഞ്ചാ​യ​ത്ത് മൈാ​താ​നി​യി​ൽ ന​ട​ന്ന 63-ാമ​ത് റ​വ​ന്യൂ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യ്ക്ക് കി​രീ​ടം. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ഒ​രു​പോ​ലെ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച ചെ​റു​വ​ത്തൂ​ർ 207 പോ​യി​ന്‍റ് നേ​ടി​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല 167 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല 104 പോ​യി​ന്‍റോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ ചീ​മേ​നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 118 പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​ൻ സ്കൂ​ളാ​യി. തു​ട​ർ​ച്ച​യാ​യ ആ​റാം​വ​ർ​ഷ​മാ​ണ് ചീ​മേ​നി സ്കൂ​ൾ കി​രീ​ടം നേ​ടു​ന്ന​ത്.

ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല​യി​ലെ മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 50 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി. 44 പോ​യി​ന്‍റ് നേ​ടി പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ടി. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ​ണപാ​ച​ക​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത നാ​രാ​യ​ണ​റാ​വു, ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ജി​ഷ്ണു പ​വി​ത്ര​ൻ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. കെ. ​മ​നോ​ജ് കു​മാ​ർ, കെ.​ജി.​ സ​ന​ൽ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.