ഹൊ​സ്ദു​ർ​ഗ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഇ​നി 'ഹ​രി​ത വി​മ​ലം'
Tuesday, November 12, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഹ​രി​ത വി​മ​ല സി​വി​ല്‍ സ്റ്റേ​ഷ​നാ​ക്കി മാ​റ്റാ​ൻ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫീ​സു​ക​ളി​ലെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ള​വ് ചു​രു​ക്ക​ല്‍, പു​ന​രു​പ​യോ​ഗം, പു​നഃചം​ക്ര​മ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്തു. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളും പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തു.
മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യി എ​ല്ലാ ഓ​ഫീ​സി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​ശ്ച​യി​ച്ചു ചു​മ​ത​ല ന​ല്‍​കും. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന കാ​മ്പ​യി​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​തി​മാ​സ​യോ​ഗം, ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഓ​ഫീ​സു​ക​ള്‍​ക്ക് അ​നു​മോ​ദ​നം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു.
ഓ​ഫീ​സു​ക​ളി​ൽ റാ​ന്‍​ഡം ചെ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി താ​ലൂ​ക്ക് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഏ​കോ​പ​ന​സമിതി രൂ​പീ​ക​രി​ക്കും. നി​ല​വി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി ന​വം​ബ​ര്‍ 16ന് ​മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണയ​ജ്ഞം ന​ട​ത്തും. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന​മാ​യ മെ​ഹ്യൂ​ബ​യ്ക്ക് കൈ​മാ​റും. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. മ​ണി​രാ​ജ്, മെ​ഹ്യൂ​ബ ഉ​ട​മ കു​ഞ്ഞ​ബ്ദു​ള്ള, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പെ​ന്‍​ഫ്ര​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഒ​ന്‍​പ​ത് കി​ലോ പേ​ന​ക​ള്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ സ്‌​ക്രാ​പ്പി​നു കൈ​മാ​റി.