പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി‌
Tuesday, November 12, 2019 1:33 AM IST
രാ​ജ​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക​ഴി​ഞ്ഞ 86 ദി​വ​സ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ള്ളാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ വി.​കെ. രാ​ധാ​മ​ണി, സി​ജോ ടി. ​ചാ​മ​ക്കാ​ല, പി.​സി. തോ​മ​സ്, വി​നോ​ദ് ഇ​ട​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ജി പ്ലാ​ച്ചേ​രി സ്വാ​ഗ​ത​വും സു​രേ​ഷ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.
നേ​ര​ത്തെ പൂ​ടം​ക​ല്ലി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
പി. ​ഗീ​ത, ബി. ​രാ​മ, സെ​ന്‍റി​മോ​ൻ മാ​ത്യു, അ​ബ്ദു​ള്ള, കെ. ​ഗോ​പി എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.