ന​ട​ക്കാ​വ് സി​ന്ത​റ്റി​ക് ട​ർ​ഫ് നാ​ശ​ത്തി​ലേ​ക്ക്
Wednesday, October 23, 2019 1:07 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഫു​ട്‍​ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന നാ​ട്ടി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ല​സു​ന്നു. കൃ​ത്രി​മ പു​ല്ലു​ക​ൾ പോ​ലും തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​ന​ശി​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ.
ചു​റ്റും നി​ർ​മി​ച്ച സം​ര​ക്ഷ​ണ​വേ​ലി പ​ല​യി​ട​ത്തും മു​റി​ഞ്ഞു നാ​യ്ക്ക​ൾ​ക്ക് ക​യ​റാ​നും കി​ട​ന്നു​റ​ങ്ങാ​നും സൗ​ക​ര്യ​മാ​ണ്. 2016 ൽ ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ഉ​ത്ത​ര​മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ സി​ന്ത​റ്റി​ക് ട​ർ​ഫി​നാ​ണ് ഈ ​ഗ​തി.
തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ സി​ന്ത​റ്റി​ക് പു​ൽ​മൈ​താ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ​ക്ക് പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വ് എ​ന്ന​തി​ൽ ക​വി​ഞ്ഞു സം​ര​ക്ഷ​ണ​മോ നി​ല​നി​ൽ​പ്പി​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​യോ ന​ട​ത്തു​ന്നു​മി​ല്ല. ഉ​ദ്‌​ഘാ​ട​ന​വേ​ള​യി​ൽ നി​ർ​മാ​ണ ക​മ്പ​നി അ​റ്റ​കു​റ്റ​പ്പ​ണി കൂ​ടി ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ന്നാ​ൽ ഇ​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള നി​ര​വ​ധി ഫു​ട്‍​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ മൈ​താ​നം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.
ഒ​രു ദി​വ​സം ക​ളി​ക്കാ​യി 1000 രൂ​പ ഈ​ടാ​ക്കു​ന്ന ന​ട​ത്തി​പ്പു​കാ​ർ ട​ർ​ഫ് ന​ന​യ്ക്കാ​ൻ വേ​ണ്ട ന​ട​പ​ടി പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് കാ​യി​ക​സം​ഘ​ട​ന​ക​ളും ക​ളി​ക്കാ​രും ഒ​രു​പോ​ലെ പ​റ​യു​ന്ന​ത്.
രാ​ത്രി​യി​ലും പ​ക​ലു​മാ​യി വാ​ട​ക ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത​ല്ലാ​തെ സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​വു​ന്നി​ല്ല.
സ്‌​കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളും മ​റ്റ് അം​ഗീ​കൃ​ത ജി​ല്ലാ സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളും നി​ര​വ​ധി വ​ർ​ഷംങ്ങളായി ന​ട​ത്തി​വ​രു​ന്ന ട​ർ​ഫി​ൽ ഈ ​വ​ർ​ഷ​വും നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ വ​രാ​നി​രി​ക്കെ​യാ​ണ് ക​ളി​ക്ക​ളം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​ട്ടു​ള്ള​ത്.
മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ല ക​ളി​ക്കാ​ർ​ക്കും കൃ​ത്രി​മ​പു​ല്ലി​ൽ കു​ഴി​ക​ൾ മൂ​ലം കാ​ര്യ​മാ​യ പ​രി​ക്ക് ഏ​ൽ​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള ഫു​ട്‍​ബോ​ൾ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​രി​ലെ​യും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ഞ്ചി​ൽ​പ്പ​രം ഫു​ട്‍​ബോ​ൾ അ​ക്കാ​ദ​മി​ക​ളു​ടെ നി​ത്യ​ പ​രി​ശീ​ല​നം ഈ ​മൈ​താ​ന​ത്താ​ണ്.
അ​വ​യി​ൽ പ​ല ടീ​മു​ക​ളും സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത​വ​യു​മാ​ണ്. സി​ന്ത​റ്റി​ക് ട​ർ​ഫി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ വി​ളി​ച്ചു​ചേ​ർ​ത്തു സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്.
മൈ​താ​ന​ത്തോ​ടു ചേ​ർ​ന്നു ഗാ​ല​റി​യും പ​വി​ലി​യ​നും നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ക​ളി​ക്ക​ളം ന​ശി​പ്പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രേ റോ​ഡി​ൽ പ​ന്തു​ത​ട്ടി പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ വി​വി​ധ കാ​യി​ക​സം​ഘ​ട​നക​ളും ഫു​ട്‍​ബോ​ൾ ക്ല​ബു​ക​ളും ആ​ലോ​ച​ന ന​ട​ത്തു​ന്നു​ണ്ട്.