പ്ര​വാ​സി ലോ​ഡ്ജ്മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, October 22, 2019 11:04 PM IST
കാ​സ​ര്‍​ഗോ​ഡ്: മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യെ ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്തെ പ​രേ​ത​നാ​യ കെ. ​ടി. ബാ​ല​ന്‍റെ​യും കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​ന്‍ രാ​ജ​നെ(48)​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്തു​ള്ള ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ടൗ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ജീ​വ​ന്‍, ഷാ​ജി, വി​മ​ല, സ​വി​ത, അ​രു​ണ.