മഴയില്ല; വോട്ടുപെട്ടി നിറച്ചു മഞ്ചേശ്വരം
Tuesday, October 22, 2019 1:58 AM IST
മ​ഞ്ചേ​ശ്വ​രം: സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ഴ​യി​ല്ലാ​തെ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത് മി​ക​ച്ച പോ​ളിം​ഗ്. പ​ല ബൂ​ത്തു​ക​ളി​ലും വൈ​കു​ന്നേ​രം ഏ​ഴാ​യി​ട്ടും പോ​ളിം​ഗ് അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശപ്ര​കാ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്യൂ​വി​ല്‍ നി​ന്നി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ്ലി​പ്പു​ക​ള്‍ ന​ല്‍​കി പോ​ളിം​ഗ് സ​മ​യം നീ​ട്ടി​ന​ല്‍​കു​ക​യാ​യി​രു​ന്നു. 74.67 ശ​ത​മാ​നം പോ​ളിം​ഗാ​ണ് വൈ​കു​ന്നേ​രം 7.15 ഓ​ടെ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ ഏ​റ്റ​വും മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ത്. ആ​കെ​യു​ള്ള 2,14,779 വോ​ട്ട​ര്‍​മാ​രി​ല്‍ 1,60,392 പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ 74,255 പേ​ര്‍ പു​രു​ഷ​ന്മാ​രും 86,137 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. 80.55 ശ​ത​മാ​നം സ്ത്രീ​ക​ളും 68.84 ശ​ത​മാ​നം പു​രു​ഷ​ന്മാ​രു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ളു​ടെ വ​ര്‍​ധി​ച്ച പ്രാ​തി​നി​ധ്യം ഇ​ത്ത​വ​ണ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 76.19 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ വാ​ശി​യേ​റി​യ പ്ര​ക​ട​നം ന​ട​ത്തി​യ ത്രി​കോ​ണ​മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം വോ​ട്ട​ര്‍​മാ​രി​ലും പ​ക​ര്‍​ന്നു​കി​ട്ടി​യ​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ അ​തി​രാ​വി​ലെ മു​ത​ല്‍ ക​ണ്ട വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യ​ത്. പ​തി​വി​ല്‍ നി​ന്ന് വി​പ​രീ​ത​മാ​യി സ്ത്രീ ​വോ​ട്ട​ര്‍​മാ​രും രാ​വി​ലെ ത​ന്നെ വോ​ട്ടു​ചെ​യ്യാ​നെ​ത്തി. ചു​രു​ക്കം ചി​ല​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ ചെ​റി​യ ത​ക​രാ​ർ ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ല്‍ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ണ്ടാ​യി​രു​ന്ന ഏ​ക സ്ഥാ​നാ​ർ​ഥി​യാ​യ എ​ൽ​ഡി​എ​ഫി​ലെ എം. ​ശ​ങ്ക​ർ​റൈ അം​ഗ​ഡി​മൊ​ഗ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ 165-ാം ന​ന്പ​ർ ബൂ​ത്തി​ലെ ആ​ദ്യ​ത്തെ വോ​ട്ട് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി.

മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​സാ​ധ്യ​ത 100 ശ​ത​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു. ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ജ​യ​ഘ​ട​ക​ങ്ങ​ളും ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും നാ​ട്ടു​കാ​ര​നെ ത​ന്നെ മ​ഞ്ചേ​ശ്വ​ര​ത്തി​ന് വേ​ണ​മെ​ന്ന വി​കാ​ര​മാ​ണ് ത​നി​ക്ക് കാ​ണാ​ന്‍ സാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സി. ഖ​മ​റു​ദ്ദീ​ൻ ഉ​പ്പ​ള മു​ളി​ഞ്ച​യി​ലെ ബൂ​ത്തി​ലെ​ത്തി പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ വീ​ക്ഷി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ ബം​ബ്രാ​ണ എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും എ​ത്തി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി. ഖ​മ​റു​ദ്ദീ​നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​ണ്ടാ​ര്‍ ര​വീ​ശ​ത​ന്ത്രി​ക്കും വോ​ട്ട് മ​ണ്ഡ​ല​ത്തി​നു പു​റ​ത്താ​യ​തു​കൊ​ണ്ട് രാ​വി​ലെ മു​ത​ല്‍ ത​ന്നെ വി​വി​ധ ബൂ​ത്തു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, കെ. ​ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ നേ​താ​ക്ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ബൂ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​നി​ന്നെ​ത്തി​യ ആ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചു​കൊ​ണ്ട് ഇ​പ്പോ​ഴും മ​ണ്ഡ​ല​ത്തി​ല്‍ ത​ങ്ങു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി. ഖ​മ​റു​ദ്ദീ​ന്‍ ആ​രോ​പി​ച്ചു.

പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ക്യാ​മ്പു​ക​ളി​ല്‍ അ​വ​ര​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ള്‍ ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ വി​ശ​ക​ല​നം തു​ട​ങ്ങി. അ​വ​ര​വ​രു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത പോ​ളിം​ഗ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ആ​ദ്യ നി​ഗ​മ​നം.